കോഴിക്കോട്: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ് . “രാഹുൽ മാങ്കൂട്ടത്തിൽ കോഴിയാണെന്ന് എനിക്ക് വളരെ മുമ്പുതന്നെ അറിയാമായിരുന്നു. കോൺഗ്രസിനുള്ളിൽ ഒരു കമ്മിറ്റി രൂപീകരിച്ചാൽ, ഇത് വ്യക്തമാകും. എല്ലാ സ്ത്രീകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയാം. രാഹുലിനെ ഞാൻ നേരത്തെ മനസ്സിലാക്കിയതിനാൽ, ഞാൻ അയാളെ നിർത്തേണ്ടിടത്ത് നിർത്തി,” ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞു.
“രാഹുൽ ഈ വിഷയം നിരവധി വ്യക്തികളുമായി സംസാരിച്ചിരുന്നു . രാഹുൽ സംസാരിച്ച പലരും, പിന്നീട് അതേ കാര്യങ്ങൾ എന്നോട് പറഞ്ഞു. ആ പോയിന്റുകൾക്ക് മറുപടി നൽകി ഞാൻ രാഹുലിന് സന്ദേശങ്ങൾ അയച്ചു. ആ സന്ദേശങ്ങളെല്ലാം കണ്ടിട്ടുണ്ടെങ്കിലും, അദ്ദേഹം മറുപടി നൽകിയിട്ടില്ല. രാഹുൽ സ്ത്രീലമ്പടനാണെന്ന് എനിക്ക് വളരെ മുമ്പേ അറിയാമായിരുന്നു.
ഹേമ കമ്മീഷൻ പോലുള്ള ഒരു കമ്മീഷൻ കോൺഗ്രസിനുള്ളിൽ സ്ഥാപിച്ചാൽ, ഇത് പൂർണ്ണമായും വ്യക്തമാകും. എനിക്ക് വ്യക്തിപരമായി ഇത് ഒരു പ്രശ്നമല്ല. രാഹുൽ പറഞ്ഞ ഓരോ കാര്യത്തിനും അദ്ദേഹത്തിന്റെ മുഖത്ത് നോക്കി പ്രതികരിക്കാനും എനിക്ക് ധൈര്യമുണ്ട്.പൊതുസ്ഥലത്ത് ഞാൻ പറയുന്ന കാര്യങ്ങൾ എനിക്ക് നന്നായി അറിയാം. എല്ലാവർക്കും എതിരെ പരാതി നൽകാൻ കഴിയുമോ? പാർട്ടിക്കുള്ളിൽ പോലും ഞാൻ രാഹുലിനെതിരെ പരാതി നൽകിയിട്ടില്ല
.എല്ലാ സ്ത്രീകളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്ന ആളാണ് രാഹുൽ . ഒരു കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, അത് പരിഹരിക്കാനെന്ന വ്യാജേന ഇടപെട്ട് അവരുടെ ഭാര്യമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. വിവാഹം നടക്കണമെങ്കിൽ അല്ലെങ്കിൽ കുടുംബങ്ങളെ ബോധ്യപ്പെടുത്തണമെങ്കിൽ, സ്ത്രീ ഗർഭിണിയാകണമെന്നും പിന്നീട് ഗർഭഛിദ്രം നടത്തണമെന്നും അവരോട് പറയുന്നു.
ഞാൻ ഒരു എഴുത്തുകാരിയാണെന്ന് രാഹുലിന് അറിയാം. അതുകൊണ്ടാണ് എന്നോട് സാഹിത്യോത്സവം സംഘടിപ്പിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടത്. സ്ത്രീകളെ മാനസികമായി തളർത്താൻ എന്താണ് പറയേണ്ടതെന്ന് അയാൾക്ക് കൃത്യമായി അറിയാം.
ഞാൻ രാഹുലിന്റെ ഇരയല്ല. തുടക്കം മുതൽ അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് ഞാൻ തിരിച്ചറിഞ്ഞതിനാൽ, നിർത്തേണ്ട ഇടത്ത് ഞാൻ അയാളെ നിർത്തി. കോൺഗ്രസ് ഈ വിഷയം വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ വിഡി സതീശനും ഈ ധാരണയുണ്ട്. ആരോപണങ്ങളുടെ പേരിൽ മാത്രം കോൺഗ്രസ് നേതൃത്വം ഒരാളെ പുറത്താക്കുന്നില്ല; വ്യക്തമായ തെളിവുകളുണ്ട്.
രാഹുൽ ലൈംഗിക വൈകൃതങ്ങളുള്ള ആളാണ്. അയാളെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുക. ഒരുപക്ഷേ, അധികാരവും പണവും ഉപയോഗിച്ച് രാഹുലിനെ വെറുതെ വിട്ടേക്കാം. പെൺകുട്ടികളെ യൂത്ത് കോൺഗ്രസിലും കെഎസ്യുവിലും ചേരാൻ പ്രോത്സാഹിപ്പിക്കണമെങ്കിൽ, രാഹുലിനെപ്പോലുള്ളവരെ അവിടെ നിർത്തരുതെന്ന് ഞാൻ ഷാഫിയോട് പറഞ്ഞിരുന്നു,” എംഎ ഷഹനാസ് പറഞ്ഞു.

