ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ഇടിച്ച് പ്ലേ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. വാഴത്തോപ്പിലെ ഗിരി ജ്യോതി പബ്ലിക് സ്കൂളിലെ നാല് വയസ്സുകാരി ഹേസൽ ബെൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. ഹേസലിനൊപ്പം ഉണ്ടായിരുന്ന ഇനായ ഫൈസലിന് ഗുരുതരമായി പരിക്കേറ്റു.
രാവിലെ സ്കൂളിലേക്ക് എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ബസില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെയായിരുന്നു അപകടം. മറ്റൊരു സ്കൂള്‍ ബസ് ഹേസലിനെ ബസ് ഇടിച്ചു തെറിപ്പിച്ചു. ഇനായയുടെ കാലിന് പരിക്കേറ്റു. സംഭവം കണ്ട അധ്യാപകരും മറ്റ് ബസ് ഡ്രൈവർമാരും കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹേസലിന്റെ ജീവൻ രക്ഷിക്കാനായില്ല.
Discussion about this post

