കൊച്ചി: മുഖ്യമന്ത്രി പദവിയിലേക്ക് വി.ഡി സതീശനെ പിന്തുണച്ച് സമസ്ത എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി . പടനയിച്ചും, ചേർത്തും നിർത്തിയും ,സമുദായ ധ്രുവീകരണത്തിനെതിരെയും വർഗീയതക്കെതിരെയും ഏറ്റവും ശക്തമായി നിലപാടെടുത്തത് വി.ഡി സതീശനാണ്. ഇത്തവണ കേരളം വിധിയെഴുതിയത് കേവലം ഭരണ വിരുദ്ധ വികാരത്തിൻ്റെ പുറത്ത് മാത്രമല്ല. മറിച്ച് നാടിനെ വിഭജിക്കാൻ ശ്രമിച്ചവർക്കെതിരെയാണെന്നും മുഹമ്മദ് ഫൈസി പറയുന്നു.
‘ ജനഹിതം വന്നിട്ടും പാർട്ടി നടപടിക്രമങ്ങൾ താമസിക്കുന്നത് അസഹനീയമാണ്. കോൺഗ്രസ് പാർട്ടിയുടെ നേതൃപരമായ നിർണായാധികാരത്തെ കുറ്റപ്പെടുത്തില്ല. പക്ഷേ അതിനും കാലതാമസമരുത്
ആശാൻ്റെ കരുണയിലെ സമയമായില്ല പോലും. … ക്ഷമയെൻ്റെ ഹൃദയത്തിൽ കെട്ടു തോഴി എന്ന് ജനത്തിന് തോന്നി തുടങ്ങരുത്
.
ഭൈമീ കാമുകൻമാർ വേണ്ടുവോളം ഉണ്ടാവാം നളൻ്റെ വേഷം കെട്ടാൻ.
പക്ഷേ പടനയിച്ചും, ചേർത്തും നിർത്തിയും ,സമുദായ ധ്രുവീകരണത്തിനെതിരെയും വർഗീയതക്കെതിരെയും ഏറ്റവും ശക്തമായി നിലപാടെടുത്തത് വി.ഡി സതീശനാണ്.
ഇത്തവണ കേരളം വിധിയെഴുതിയത് കേവലം ഭരണ വിരുദ്ധ വികാരത്തിൻ്റെ പുറത്ത് മാത്രമല്ല. മറിച്ച് നാടിനെ വിഭജിക്കാൻ ശ്രമിച്ചവർക്കെതിരെയാണ്
മലപ്പുറം ജില്ലയെ നോക്കി ഉത്തരേന്ത്യൻ ആസാമികൾ തുപ്പുന്ന വിധം വിഷം തുപ്പിയവർക്കതിരെയാണ്
അവരെ മടിയിലുരുത്തിയ ഭരണാധിക്കെതിരെയാണ്
സി.പി.എം ലെ തന്നെ മുതിർന്ന
നേതാക്കൾ പരത്താൻ ശ്രമിച്ച
വെറുപ്പുൽപാദന ,ഇസ്ലാമോ ഫോബിക്
ക്യാമ്പയിന് എതിരെയാണ്
നാട് സൗഹൃദത്തിലും
അവർഗീയതയിലും മതേതരഭാവത്തിലും
നിലനിൽക്കണമെന്ന ജനതയുടെ തീർപ്പാണിത്.
അത് കൊണ്ട് വെറുപ്പിൻ്റെ ക്യാമ്പയിനുകൾക്ക് മുമ്പിൽ നെഞ്ചു വിരിച്ച് നിന്നവനായിരുന്നു
ജനതയുടെ മനസ്സെടുത്തവൻ.
പിണറായിയും വി.ഡി സതീശനും പോകും
എന്നാലും മതേതര കേരളം നിലനിൽക്കണമെന്ന് അസന്നിഗ്ദ്ധമായി
പ്രഖ്യാപിച്ചയാൾ.
വി.ഡി സതീശനാണത്
കണക്ക് തെറ്റാതെ
കാറ്റ് മാറി വീശാതെ
ചേർത്തു പിടിച്ച്
പട നയിച്ചവൻ
മറ്റാരും മോശമല്ല ,എല്ലാവരും യോഗ്യർ
പക്ഷേ യഥാർത്ഥ നളൻ
വി.ഡി തന്നെ.‘ എന്നാണ് മുഹമ്മദ് ഫൈസിയുടെ വാക്കുകൾ

