പാലക്കാട്: ‘ഓപ്പറേഷൻ തൂഫാൻ’ വാഹന പരിശോധനയ്ക്കിടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രധാന പ്രതി സൈനികനായ ജിജീഷ് . അവധിയിലായിരുന്ന ജിജീഷ് യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്നും പോലീസ് വാഹനത്തിനുള്ളിൽ വെച്ച് തന്നെ ആക്രമണം തുടരുകയും ഉദ്യോഗസ്ഥരെ ചവിട്ടുകയും ചെയ്തതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ സുദർശന, ജോൺ സേവ്യർ, സിവിൽ പോലീസ് ഓഫീസർ രജനീഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ മലമ്പുഴയിലെ പയ്യക്കുന്ന് പ്രദേശത്തിന് സമീപമാണ് സംഭവം.
ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപവും മലമ്പുഴ ഭാഗത്തും വാഹന പരിശോധനകൾ പോലീസ് വാഹന പരിശോധന നടത്തിയിരുന്നു.അതിനിടെ, മലമ്പുഴ ഭാഗത്തുനിന്ന് അമിതവേഗതയിൽ വന്ന ഒരു കാർ ഉദ്യോഗസ്ഥർ തടഞ്ഞു. വാഹനം പരിശോധിക്കണമെന്ന് പോലീസ് പറഞ്ഞപ്പോൾ, വാഹനത്തിലുണ്ടായിരുന്നവർ അക്രമാസക്തരായി. വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള പോലീസുകാരെരെ അസഭ്യം പറയുകയും യാതൊരു പ്രകോപനവുമില്ലാതെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്നവർ അമിതമായി മദ്യപിച്ച നിലയിലായിരുന്നു. പരിശോധനയ്ക്കിടെ വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.
മണ്ണാർക്കാട് സ്വദേശി ജിജീഷ് ഉൾപ്പെടെ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. ഔദ്യോഗിക കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തിയതിനും വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

