ഡബ്ലിൻ: ഇ-സ്കൂട്ടർ അപകടത്തെ തുടർന്ന് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ടെമ്പിൾ സ്ട്രീറ്റിലെ ചിൽഡ്രൻസ് ഹെൽത്ത് അയർലൻഡിൽ പ്രവേശിപ്പിക്കപ്പെട്ടത് ആറ് കുട്ടികൾ. ഗുരുതരമായി പരിക്കേറ്റ കുട്ടികൾ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഇ- സ്കൂട്ടർ അപകടങ്ങളിൽ തലച്ചോറിനാണ് ഗുരുതരമായി പരിക്കേൽക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. ഇ- സ്കൂട്ടറുകൾ നിരോധിക്കണമെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ടുവയ്ക്കുന്നുണ്ട്.
ഇ-സ്കൂട്ടർ അപകടങ്ങൾ ഇപ്പോൾ പകർച്ചവ്യാധിപോലെ ആയിരിക്കുകയാണ്. രണ്ട് ആഴ്ചയ്ക്കിടെ അപകടങ്ങളിൽ തലച്ചോറിന് പരിക്കേറ്റ ആറ് കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആറ് പേരുടെയും നില ഗുരുതരമാണ്. നാല് പേർ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. മറ്റ് രണ്ട് പേരുടെ നിലയും ഗുരുതരമാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു.

