ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മുൻകൂട്ടി നിശ്ചയിച്ചതുപോലെ തന്നെ കെയ്സ്മെന്റ് പാർക്ക് നിർമ്മിക്കുമെന്ന് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീൽ. പ്രസ്താവനയിലൂടെയാണ് മന്ത്രി ഇക്കാര്യം വിശദമാക്കിയത്. പാർക്കിന്റെ നിർമ്മാണം സർക്കാർ മുൻഗണന നൽകിയ പദ്ധതികളിൽ ഒന്നാണെന്നും മിഷേൽ പറഞ്ഞു.
പാർക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി തടസങ്ങൾ ഉണ്ടായി. ഇതേ തുടർന്ന് കാലതാമസവും ഉണ്ടായി. എന്നാലും സമീപ മാസങ്ങളിൽ പാർക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുരോഗതി കൈവന്നിട്ടുണ്ട്. കുഴിയെടുക്കുന്നവരും മറ്റ് തൊഴിലാളികളും സ്ഥലത്ത് ജോലികൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post

