ഡബ്ലിൻ: ഡബ്ലിനിൽ ഉണ്ടായ ആക്രമണങ്ങളുടെ വിശദാംശങ്ങൾ തേടി പോലീസ്. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി പോലീസ് അഭ്യർത്ഥന പുറപ്പെടുവിച്ചു. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. അതേസമയം പരിക്കേറ്റ യുവാവിന്റെ നില സാരമായി തുടരുകയാണ്.
പുലർച്ചെ 3 മണിയോടെയാണ് 40 വയസ്സുകാരന് നേരെ അതിക്രൂരമായ ആക്രമണം ഉണ്ടായത്. മുൽഹുദാർട്ടിലെ പാർസ്ലിക്സൗൺ പ്രദേശത്ത് ആയിരുന്നു സംഭവം. പുലർച്ചെ 3 നും 4.30 നും ഇടയിലൂടെ ഇതുവഴി കടന്ന് പോയവർ പോലീസുമായി ബന്ധപ്പെടണമെന്നാണ് അഭ്യർത്ഥന. വാഹനങ്ങൾ ഡാഷ്ക്യാം ഉൾപ്പെടെ പരിശോധിക്കണമെന്നും അഭ്യർത്ഥനയുണ്ട്.
Discussion about this post

