ഡബ്ലിൻ: നിയമവിരുദ്ധമായി സ്ക്രാംബ്ലർ ബൈക്കുകൾ ഓടിക്കുന്നവരെ പിന്തുടർന്ന് പിടികൂടുന്നതിനായി ഗാർഡയ്ക്ക് അധികാരം നൽകാനുള്ള ആലോചനയിൽ സർക്കാർ. ഗാർഡകൾക്ക് നിയമ സംരക്ഷണം നൽകുന്നകാര്യം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് നീതിവകുപ്പ് മന്ത്രി ജിം ഒ കെല്ലഗൻ ഡെയ്ലിൽ പറഞ്ഞു. നിലവിൽ യുകെയിൽ സ്ക്രാംബ്ലർ ബൈക്കുകൾ പിന്തുടർന്ന് പിടികൂടാൻ പോലീസുകാർക്ക് നിയമപരിരക്ഷയുണ്ട്.
സ്ക്രാംബ്ലർ ബൈക്കുകൾ അശ്രദ്ധമായി ഓടിക്കുന്നവരെ പിന്തുടരുന്ന ഗാർഡകൾക്ക് പരിരക്ഷ നൽകുന്നത് സംബന്ധിച്ച് ഫിയന്ന ഫെയ്ൽ ടിഡി ടോം ബ്രാബസൺ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനോട് ആയിരുന്നു കെല്ലഗന്റെ പ്രതികരണം.
Discussion about this post

