കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യു.പി സ്വദേശിയെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. സുഹൈലി(20)നെ മഹാരാഷ്ട്രയില്‍ നിന്നുമാണ് പൊലീസും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കുടുംബത്തോടൊപ്പം പന്തീരാങ്കാവില്‍ താമസിക്കുന്ന യു.പി സ്വദേശിനിയായ പതിനാറുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. നേരത്തേ പരിചയമുണ്ടായിരുന്ന പെണ്‍കുട്ടിയെ കാണാനാണ് ഇയാള്‍ പന്തീരാങ്കാവില്‍ എത്തിയത്.
വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളില്‍ സുഹൈല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കിയ പ്രതി നാടുവിടുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണും സിം കാര്‍ഡും ഒഴിവാക്കി കടന്ന ഇയാളെ മഹാരാഷ്ട്രയിലെ പാന്തര്‍പുര്‍ എന്ന സ്ഥലത്ത് ഉത്തര്‍ പ്രദേശ് സ്വദേശികള്‍ മാത്രം താമസിക്കുന്ന ചേരി പ്രദേശത്ത് നിന്നാണ് പിടികൂടിയത്.

