പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി . ജാർഖണ്ഡ് സ്വദേശിയായ രവി (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അസം സ്വദേശിയും പ്രധാന പ്രതിയുമായ നൂറിൻ ഇസ്ലാം ഒളിവിലാണ്.
തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിനു പിന്നാലെയാണ് രവി കൊല്ലപ്പെട്ടതെന്നാണ് സൂചന . നൂറിൻ ഇസ്ലാമും, രവിയും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടതായും ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങിയതായും റിപ്പോർട്ടുണ്ട്. അഗളി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post

