തിരുവനന്തപുരം : ജൂൺ 15 മുതൽ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ എസ് ആർ ടി സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നടപ്പിൽ വരും. ഇന്ദിരാ ഗ്യാരന്റിയിലുള്ള പദ്ധതി പ്രിയദർശിനി എന്ന പേരിലാകും അറിയപ്പെടുക . ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിലാണെങ്കിലും പിന്നീട് സൗജന്യ യാത്ര മറ്റ് ബസുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന .
പദ്ധതിയ്ക്കായി ഒരു മാസം 65-70 കോടി രൂപയാകും ചിലവാകുക. ഒരു വർഷം 800 കോടിയിലേറെ രൂപ കെ എസ് ആർ ടി സിയ്ക്ക് നഷ്ടമാകും . ഇത് സർക്കാർ കെ എസ് ആർ ടി സിയ്ക്ക് നൽകുമെന്നാണ് വാഗ്ദാനം . നിലവിൽ 1500 കോടി വരെ സർക്കാർ കെ എസ് ആർ ടി സിയ്ക്ക് നൽകുന്നുണ്ട് . അതിനൊപ്പം ഈ പണം കൂടി നൽകാനാണ് തീരുമാനം.

