ലൗത്ത്: തൊടുപുഴയുടെ മീറ്റ് ആൻഡ് ജോയ് സംഘടിപ്പിക്കുന്ന 10ാമത് ഫാമിലി ഇവന്റ് അടുത്ത മാസം. ഒക്ടോബർ 24 ശനിയാഴ്ചയാണ് പരിപാടി. ആർഡി പാരീഷ് സെന്റര്‍ ഹാളിൽ വച്ച് ഇവന്റ് സംഘടിപ്പിക്കും. ഈ വേളയിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും.
തൊടുപുഴ ഫാമിലീസ് ഇൻ അയർലൻഡിന്റെ നേതൃത്വത്തിലാണ് പരിപാടികൾ. ഇവന്റിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾ അറിയാൻ ടിഎഫ്ഐയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അംഗമാകാൻ 0861761596, 0877850505 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്. തൊടുപുഴക്കാരായ കുടുംബങ്ങളെയും വ്യക്തികളെയും ഒരു കുടക്കീഴിൽ ചേർത്ത് നിർത്തുന്ന പ്രസ്ഥാനമാണ് ടിഎഫ്ഐ.
Discussion about this post

