വയനാട് : ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ കേരളത്തിലെ മന്നാൻ ആദിവാസി സമൂഹത്തിലെ രാജാവും, പത്നിയും ഡൽഹിയിൽ . കേരളത്തിലെ ഏക ആദിവാസി രാജാവാണ് രാമൻ രാജമന്നൻ. പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു അദ്ദേഹത്തിന് കൈമാറിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ പട്ടികവർഗ വികസന വകുപ്പിൻ്റെ അതിഥിയായാണ് അദ്ദേഹം പങ്കെടുക്കുക. ഒപ്പം ഭാര്യ ബിനുമോളുമുണ്ടാകും
ഇടുക്കിയിൽ 48 പട്ടിക വർഗ ഉന്നതികളിലായി മുന്നൂറിലധികം മന്നാൻ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പൊതുചടങ്ങുകളിൽ തലപ്പാവും ആചാര വസ്ത്രങ്ങളും ധരിക്കും. 2 മന്ത്രിമാരും ഭടന്മാരും സേവകരായുണ്ട്. കോഴിമൽ എന്ന ഗ്രാമമാണ് അവരുടെ തലസ്ഥാനം. ഇടുക്കി ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിലാണ് ഇത്. മുൻ രാജാവായിരുന്ന ആര്യൻ രാജമന്നൻ്റെ മരണശേഷമാണ് രാമൻ രാജാവായി അധികാരമേറ്റത്.