പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരിൽ ഭാര്യയെയും, സുഹൃത്തിനെയും കൊലപ്പെടുത്താൻ കാരണം അവിഹിതബന്ധമെന്ന് സംശയം . പാടം പടയണിപ്പാറയിൽ വൈഷ്ണവി (28), സുഹൃത്തും, അയൽക്കാരനുമായ വിഷ്ണു (32) എന്നിവരാണ് കൊല്ലപ്പെട്ടത്.
വൈഷ്ണവിയുടെ ഫോണിലേയ്ക്ക് വിഷ്ണു അയച്ച സന്ദേശം ഭർത്താവ് ബൈജു കണ്ടതാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് വിവരം . ഞായറാഴ്ച്ച രാത്രി 11 മണിയോടെ വിഷ്ണു താമസിച്ചിരുന്ന വാടക വീട്ടിൽ വച്ചായിരുന്നു കൊലപാതകം . വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാർ പത്തനംതിട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരുവരെയും കൊലപ്പെടുത്തിയ വിവരം ബൈജു തന്നെയാണ് സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത് .തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി വൈഷ്ണവിയുടെ മൃതശരീരവും പരിക്കേറ്റ വിഷ്ണുവിനെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

