ഡബ്ലിൻ: അയർലൻഡിൽ ചൂടുളള കാലാവസ്ഥയ്ക്ക് വിരാമം ആകുന്നു. ഈ വാരം തണുപ്പും ഈർപ്പവുമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ അന്തരീക്ഷ താപനില 30 ഡിഗ്രിയ്ക്ക് മുകളിൽ ആയിരുന്നു.
വരും ആഴ്ചയിൽ ചിലദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. എന്നാൽ ഇതേസമയം തന്നെ വരണ്ട കാലാവസ്ഥയും അനുഭവപ്പെടും. നല്ല വെയിലുള്ള കാലാവസ്ഥയും ഈ വാരം അനുഭവപ്പെടും. അന്തരീക്ഷ താപനില 20 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഈ ആഴ്ച അവസാനത്തോടെ അയർലൻഡിൽ ഉയർന്ന മർദ്ദം സ്വാധീനം ചെലുത്താൻ സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ പ്രവചിക്കുന്നു.
Discussion about this post

