ഡബ്ലിൻ: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനത്തിന്റെ എക്സൈസ് തീരുവയിൽ വരുത്തിയ ഇളവ് തുടരാനുള്ള ആലോചനയുമായി സർക്കാർ. നിലവിലെ തീരുമാനപ്രകാരം അടുത്ത മാസം 31 ന് ഇളവുകൾ അവസാനിക്കും. എന്നാൽ അതിന് ശേഷവും ഭാഗീകമായി ഇളവ് തുടരാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് അന്തിമ തീരുമാനം ആയിട്ടില്ല.
ചൊവ്വാഴ്ച ഇത് സംബന്ധിച്ച സഖ്യകക്ഷി നേതാക്കൾ ചർച്ച നടത്തും. ഇതിലാകും അന്തിമ തീരുമാനം കൈക്കൊള്ളുക. നേരത്തെ ഇളവുകൾ നിർത്തലാക്കാൻ സർക്കാർ ആലോചിക്കുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഏപ്രിലിലാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.
Discussion about this post

