ഡബ്ലിൻ: മൈ ലവ്ലി ഹോഴ്സ് റെസ്ക്യൂ സാങ്ച്വറിയിൽ നിന്നും കാണാതായ കുതിരയെ കണ്ടെത്തി. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് കുതിരയെ കണ്ടെത്തിയത്. കുതിരയെ കണ്ടെത്താൻ സഹായം തേടി ചാരിറ്റി അഭ്യർത്ഥന പുറപ്പെടുവിച്ചിരുന്നു.
ഫിലബെല്ല പോണി ഇനത്തിൽപ്പെട്ട എലീനറിനെ ആണ് കാണാതെ ആയത്. കഴിഞ്ഞ ഒരു വർഷമായി ചാരിറ്റിയുടെ സംരക്ഷണയിലാണ് കുതിര കഴിഞ്ഞിരുന്നത്. ഇവിടെ നിന്നും ജൂണിലെ ബാങ്ക് അവധി വാരാന്ത്യത്തിൽ കാണാതെ ആകുകയായിരുന്നു. വെള്ളിയാഴ്ചയാണ് കുതിരയെ കണ്ടെത്തിയത്. കുതിര സുരക്ഷിതവും ആരോഗ്യത്തോടെയും ഇരിക്കുന്നതായി ചാരിറ്റി അറിയിച്ചു.
Discussion about this post

