തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട കേസിൽ ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന സി എം ആർ എല്ലിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇ ഡി അന്വേഷണത്തിന് ഉണ്ടായിരുന്ന സ്റ്റേ ഇതോടെ നീങ്ങി . സി എം ആർ എൽ ഉദ്യോഗസ്ഥർക്ക് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടി വരും .
കൈക്കൂലി , കള്ളപ്പണം വെളുപ്പിക്കൽ എന്നിവ സംബന്ധിച്ച് സി എം ആർ എല്ലിനെതിരെ ഉയർന്ന ആരോപണങ്ങളാണ് ഇഡി അന്വേഷിക്കുന്നത് . പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുളള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സി എം ആർ എൽ നിയമവിരുദ്ധമായി വൻ തുക നൽകിയെന്നാണ് ആരോപണം.
ഈ ആരോപണങ്ങൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ നിരവധി ഹർജികൾ വിലിൻസ് കോടതികളും, പിന്നീട് ഹൈക്കോടതിയും തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഇഡിയും , സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും ഈ ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസി തങ്ങൾക്കെതിരെ നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന നടപടികൾ റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു. സി എം ആർ എല്ലിനൊപ്പം നാലു ഉദ്യോഗസ്ഥരും ഹർജി ഫയൽ ചെയ്തിരുന്നു.

