ഡബ്ലിൻ: ഡബ്ലിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ വ്യക്തിയെ വിട്ടയച്ചു. അർട്ടാനിലെ ബ്രൂക്ക്വുഡ് ഹൈറ്റ്സിലെ വീട്ടിൽ ആയിരുന്നു സംഭവം. ഇയാൾക്ക് മേൽ കുറ്റം ചുമത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
38 വയസ്സുള്ള വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയെ ആണ് അറസ്റ്റ് ചെയ്തത്. എന്നാൽ അദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം മരിച്ച വ്യക്തിയുടെ പോസ്റ്റ്മോർട്ടം പരിശോധന ഇന്ന് നടക്കും. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post

