ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ടാക്സി ഡ്രൈവർക്ക് നേരെ വംശീയ ആക്രമണം. ആക്രമണത്തിൽ ടാക്സി ഡ്രൈവർക്ക് ബോധം നഷ്ടമായി. ശനിയാഴ്ച രാത്രി 11.10 മണിയോടെയായിരുന്നു സംഭവം. ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
30 വയസ്സുള്ള ഡ്രൈവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ടാക്സിയിൽ വിശ്രമിക്കുകയായിരുന്ന 30 വയസ്സുകാരന്റെ അടുത്തേയ്ക്ക് രണ്ട് പുരുഷന്മാരും സ്ത്രീയും വരികയായിരുന്നു. തുടർന്ന് ഇവരെ മറ്റൊരിടത്തേയ്ക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. ഇത് യുവാവ് നിരസിക്കുകയായിരുന്നു. ഇതോടെ വംശീയ അധിക്ഷേപം ആരംഭിച്ചു. പിന്നാലെ കാറിന്റെ ഗ്ലാസ് അടിച്ച് തകർക്കുകയായിരുന്നു.
Discussion about this post

