ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധത്തിനിടെ രാഷ്ട്രീയക്കാരനെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. 20 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നോൺ ഫേറ്റൽ ഒഫൻസസ് എഗെയ്ൻസ്റ്റ് ദി പേഴ്സൺ ആക്ട് 1997, സെക്ഷൻ 5 പ്രകാരം ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ വിട്ടയച്ചതായി പോലീസ് അറിയിച്ചു.
രാജ്യത്തിന്റെ തെക്കൻ മേഖലയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് അറിയിക്കുന്നത്. ഇയാൾക്ക് മേൽ പോലീസ് കുറ്റം ചുമത്തിയിട്ടില്ല.
Discussion about this post

