ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ അതിശക്തമായ മഴയായിരിക്കും രാജ്യത്ത് ലഭിക്കുക. മേഘാവൃതമായ മൂടിക്കെട്ടിയ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. അതേസമയം പകൽ വരണ്ട കാലാവസ്ഥയും അനുഭവപ്പെടും.
ഇന്ന് രാവിലെ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. എന്നാൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും. 10 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും ഇന്ന് അന്തരീക്ഷ താപനില രേഖപ്പെടുത്തുക. രാത്രി കാലങ്ങളിൽ അന്തരീക്ഷ താപനിലയിൽ നേരിയ കുറവ് ഉണ്ടാകും. 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും രാത്രിയിലെ താപനില. നാളെ പകൽ വെയിലും മഴയും ഇടകലർന്ന കാലാവസ്ഥ അനുഭവപ്പെടും.
Discussion about this post

