ഡബ്ലിൻ: അയർലൻഡിൽ നഴ്സായ മലയാളി യുവാവിന് നേരെ വംശീയ ആക്രമണം. അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി.
രാത്രി 10 മണിയ്ക്ക് കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി പോയതായിരുന്നു യുവാവ്. ഇതിനിടെ കൗമാരക്കാരുടെ ഒരു സംഘം യുവാവിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങൂവെന്ന് സംഘം ആക്രോശിച്ചതായി യുവാവ് പറഞ്ഞു. യുവാവ് അപകടനില തരണം ചെയ്തുവെന്നാണ് വിവരം.
Discussion about this post

