ഡബ്ലിൻ: ഡബ്ലിനിലെ താല ആശുപത്രിയിൽ രോഗികളുടെ തിരക്ക്. ഇതേ തുടർന്ന് രോഗികൾ മറ്റ് ആശുപത്രികളുടെ സേവനം തേടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയിച്ചത്.
രോഗികളുടെ തിരക്കിനെ തുടർന്ന് എമർജൻസി ഡിപ്പാർട്ട്മെന്റുകളിൽ ചികിത്സ നൽകുന്നതിന് കാലതാമസം ഉണ്ടാകുന്നുണ്ട്. മറ്റ് വിഭാഗങ്ങളിൽ ചികിത്സയ്ക്കായി ദീർഘനേരം രോഗികൾക്ക് കാത്തിരിക്കേണ്ടതായും ഉണ്ട്. ഈ സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അടിയന്തിരമായി ചികിത്സ ആവശ്യമില്ലാത്തവർ മറ്റ് ആശുപത്രികളുടെ സേവനം തേടേണ്ടതാണെന്നും ആശുപത്രി അധികൃതർ നിർദ്ദേശിച്ചു.
Discussion about this post

