ഡബ്ലിൻ: റീലവ് ഫാഷൻ അവാർഡ്സിൽ നേട്ടവുമായി മലയാളി പെൺകുട്ടി. കിൽഡെയറിൽ താമസിക്കുന്ന റിയ സനുവാണ് പുരസ്കാരത്തിന് അർഹയായത്. ബെസ്റ്റ് ടൈലറിംഗ് അവാർഡ് ആയിരുന്നു റിയ സ്വന്തമാക്കിയത്. കിൽഡെയറിലെ നേസ് കമ്യൂണിറ്റി കോളേജ് വിദ്യാർത്ഥിയാണ് റിയ.
ബ്ലൂമ്ഡ് എഗൈൻ എന്ന പേരിൽ തയ്യാറാക്കിയ വസ്ത്രമാണ് റിയയെ പുരസ്കാരത്തിന് അർഹയാക്കിയത്. 12 നും 19 നും ഇടയിൽ പ്രായമുള്ള 700 ലധികം വിദ്യാർത്ഥികൾ ആണ് മത്സരത്തിൽ പങ്കുകൊണ്ടത്. ഇതിൽ നിന്നും റിയ ഉൾപ്പെടെ 58 പേർ ഫൈനലിൽ എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റിയിൽ ആയിരുന്നു പുരസ്കാരദാനം നടന്നത്.
Discussion about this post

