കൊച്ചി: ഹൈക്കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ആംബുലൻസിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു . ആംബുലൻസ് ഡ്രൈവർ വിനു, ഭാര്യ ബിൻസി എന്നിവരാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇരുവരുടെയും നില ഗുരുതരമാണ്.
രാവിലെ 6.30 ഓടെയാണ് സംഭവം. വിനുവിനെ വ്യാജ ലൈംഗികാതിക്രമ കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ ദമ്പതികൾ പറയുന്നു . ചില പോലീസ് ഉദ്യോഗസ്ഥരും പരാതിക്കാരിയുടെ ബന്ധുവായ ഒരു ജഡ്ജിയും വിനുവിനെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നതായി കുറിപ്പിൽ ആരോപിക്കുന്നു. കേസ് ഒത്തുതീർപ്പാക്കാൻ 15 പവൻ സ്വർണം ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്.
ആംബുലൻസിനുള്ളിൽ ദമ്പതികൾ പകർത്തിയതായി കരുതുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നിരവധി പോലീസ് ഉദ്യോഗസ്ഥരുടെയും ജഡ്ജിയുടെയും പേരുകൾ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. വിനുവിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത് അദ്ദേഹത്തിന്റെ മുൻ സുഹൃത്തായിരുന്ന സ്ത്രീയാണെന്നാണ് സൂചന.

