കൊച്ചി ; മാസപ്പടി കേസിലെ ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎം ആർ എൽ . നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. ഇഡി പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ നിർണ്ണായക രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീണയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ആരംഭിച്ചിച്ചു കഴിഞ്ഞു.ഇതിനായി നോട്ടീസ് നൽകുന്ന കാര്യം ഇന്ന് തീരുമാനിക്കും.
റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും ഇഡി തെളിവ് ശേഖരണം ആരംഭിച്ചു. 2019 ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി അക്കൗണ്ടും ഇഡിയുടെ അന്വേഷണ പരിധിയിലാണ്. അക്കൗണ്ട് വഴിയുള്ള ഇടപാടുകളും പരിശോധിക്കും. റെയ്ഡിൽ 242 അക്കൗണ്ടുകളിൽ 18.36 കോടി രൂപ ഇഡി മരവിപ്പിച്ചിരുന്നു. ഇതിൽ വീണയുടെ മൂന്ന് അക്കൗണ്ടുകളും ഉൾപ്പെടുന്നുണ്ട്.
അതേസമയം പിണറായിയുടെയും , മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച കണ്ണൂരും, കോഴിക്കോടുമുള്ള സിപിഎം പ്രവർത്തകർക്കെതിരെയും കേസ് എടുത്തു. എഴുപതിലധികം പ്രവർത്തകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് ഇഡിയെ ആക്രമിച്ച കേസിൽ 12 ഓളം പേരും അറസ്റ്റിലായി.

