ഡബ്ലിൻ: ചൈനീസ് ഉടമസ്ഥതയിലുള്ള ഓൺലൈൻ റീട്ടെയ്ലർ ടെമുവിന് വൻ തുക പിഴചുമത്തി യൂറോപ്യൻ കമ്മീഷൻ. നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. 200 മില്യൺ യൂറോ പിഴയായി നൽകണമെന്നാണ് യൂറോപ്യൻ കമ്മീഷന്റെ ഉത്തരവ്.
അപകടകരമായ കളിപ്പാട്ടങ്ങൾ, തകരാറുള്ള ചാർജറുകൾ എന്നിവ ഉൾപ്പെടെയുള്ള അപകടകരമായ വസ്തുക്കൾ ടെമു ഓൺലൈനിലൂടെ വിപണനം ചെയ്യുകയായിരുന്നു. 2024 ലെ റിസ്ക് അസ്സെസ്മെന്റിലാണ് നിയമലംഘനം നടന്നതായി കണ്ടെത്തിയത്. തുടർന്നാണ് നടപടി സ്വീകരിച്ചത്.
Discussion about this post

