ഡബ്ലിൻ: ഫിയന്ന ഫെയിൽ വനിതാ നേതാവ് കാതറിൻ അർദാഗിനെ സഹമന്ത്രിയായി നിയമിച്ചു. നീതിന്യായ വകുപ്പ് സഹമന്ത്രിയായാണ് നിയമം. ഫിയന്ന ഫെയിലിന്റെ ഡിടിയും സോളിസിറ്ററും ആണ് കാതറിൻ അർദാഗ്. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ മന്ത്രിസഭയിലേക്ക് കാതറിനെ സ്വാഗതം ചെയ്തു.
നിലവിലെ സഹമന്ത്രി നിയാൽ കോളിൻസിനെ വനംമന്ത്രിയാക്കും. കഴിഞ്ഞ ദിവസം മൈക്കൽ ഹീലി റേ സർക്കാരിൽ നിന്നും രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ടതായി വന്നത്.
Discussion about this post

