പൂനെ ; മഹാരാഷ്ട്രയിലെ പൂനെയിൽ വൻ വിഷമദ്യ ദുരന്തം . 15 ഓളം പേർ മരിച്ചു, നിരവധി പേർ ചികിത്സയിലാണ് . സംഭവത്തിൽ വിഷമദ്യം നിർമ്മിച്ചയാളെ പൊലീസ് പിടികൂടി.
30 നും 60 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത് . മെഥനോൾ കലർന്ന മദ്യമാണ് ഇവർ കുടിച്ചത്. യോഗേഷ് വാങ്കടെ എന്നയാളാണ് മദ്യം വിതരണം ചെയ്തതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകെ എട്ടു പേരാണ് വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത് . പിടിയിലായാ യോഗേഷ് ക്രിമിനൽ കേസുകളിലും പ്രതിയാണ്.
രക്തസാമ്പിളുകളും, മദ്യത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർ ആരും രക്ഷപെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതേസമയം മുന്നറിയിപ്പുകൾ പൊലീസ് അവഗണിച്ചുവെന്നും , അധികൃതരുടെ വീഴ്ച്ചയാണെന്നും എൻ സി പി ശരദ് പവാർ നേതാവ് രോഹിത് പവാർ ആരോപിച്ചു.

