ഡബ്ലിൻ: അയർലൻഡിൽ ഡാർട്ട് സേവനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടു. സിഗ്നലിലെ പിഴവിനെ തുടർന്നാണ് സേവനങ്ങൾ തടസ്സപ്പെട്ടത്. ഇതോടെ യാത്രികർ വലിയ ബുദ്ധിമുട്ടിലായി.
രാവിലെ 8.40 ഓടെ ആയിരുന്നു സംഭവം. സിഗ്നലിൽ പിഴവ് സംഭവിക്കുകയായിരുന്നു. ഇത് ഡാർട്ട്, ഫീനിക്സ് ടണൽ, നോർതേൺ കമ്യൂട്ടർ ലൈനുകൾ എന്നിവയെ ബാധിച്ചു. ഏകദേശം അര മണിക്കൂറോളാണ് പ്രശ്നം തുടർന്നത്. പിന്നീട് 9.10 ഓടെ തകരാറുകൾ പരിഹരിക്കുകയായിരുന്നു. അതേസമയം തീവണ്ടികൾ വെെകിയാണ് സർവ്വീസ് നടത്തുന്നത്.
Discussion about this post

