കണ്ണൂർ: കെഎസ്യു കണ്ണൂർ ജില്ലാ പ്രസിഡന്റ് അതുലിനെതിരെ ലൈംഗികാരോപണ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിൽ അതുലിനെതിരെ കണ്ണൂർ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചതായി യുവതി പരാതിയിൽ പറയുന്നു . കണ്ണൂർ വനിതാ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുൽ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ.
പരാതിക്കാരിയും കെഎസ്യു പ്രവർത്തകയാണ്. 2018 മുതൽ തനിക്ക് അതുലുമായി നല്ല ബന്ധമുണ്ടായിരുന്നു. 2026 ല് ഒരു യാത്രക്കിടെയാണ് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും യുവതി പറയുന്നു. പരാതി പിൻവലിപ്പിക്കാൻ ശ്രമം നടന്നതായും മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും നൽകിയ പരാതിയിൽ പറയുന്നു. പലതവണയായി 1,60,000 രൂപ അതുലിന് നൽകിയതായി പരാതിയിൽ പറയുന്നു.

