കോഴിക്കോട് ; സംസ്ഥാനത്ത് വീണ്ടും അവയവദാനം . കോഴിക്കോട് ഇരിങ്ങൽക്കോട്ടക്കൽ സ്വദേശിയായ 20 കാരൻ വിഷ്ണുവിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കോഴിക്കോട് മിംസിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് റോഡ് മാർഗമാണ് വൃക്ക എത്തിക്കുന്നത് . ഇതിനായി ഗ്രീൻ കോറിഡോർ സൗകര്യം ഒരുക്കി. KL05BB 5596 നമ്പർ ആംബുലൻസിലാണ് വൃക്ക കോട്ടയത്തേക്ക് എത്തിക്കുന്നത്. രാവിലെ എട്ട് മണിയോടെ ആംബുലൻസ് കോഴിക്കോട് നിന്ന് പുറപ്പെട്ടു. വിഷ്ണുവിന്റെ കരൾ, നേത്രപടലങ്ങൾ, വൃക്കകൾ എന്നിവയും ദാനം ചെയ്യും.
ജൂലൈ ആറിനാണ് വിഷ്ണുവിനെ തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് തലച്ചോറിൽ രക്തസ്രാവം മൂലം കോഴിക്കോട് മിംസ് ആശുപത്രിയിൽ വച്ച് മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. മകൻ നഷ്ടമായ വേദനയിലും അവയവദാനത്തിന് രക്ഷിതാക്കൾ സമ്മതം അറിയിച്ചു.ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയാണ് വിഷ്ണു.

