ന്യൂഡൽഹി ; വരുന്ന നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾ തന്നെ അത് നടപ്പിലാക്കും. കമ്മ്യൂണിസത്തെ തുടച്ചുനീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കം ഇട്ടു.
ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു. ഛത്തീസ്ഗഡ് ജനത തങ്ങൾക്കും തങ്ങളുടെ ആശയത്തിനും പൂർണ്ണ പിന്തുണ നൽകുന്നു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയിൽ നിന്ന് മുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഛത്തീസ്ഗഢ് സർക്കാർ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകന യോഗം ചേർന്നു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം , മാവോയിസ്റ്റ് ആക്രമണങ്ങൾ എന്നിവയും ചർച്ച ചെയ്തു. മാർച്ച് 31 ഓടെ രാജ്യം നക്സൽ മുക്തമാകുമെന്ന് അമിത് ഷാ ഉറപ്പ് നൽകി.

