ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജി വയ്ക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്ക് നിർദേശം നൽകി എഐസിസി. പാർട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാൻഡ് വിശദാംശങ്ങൾ തേടിയിരുന്നു.
നിലവിലെ ആരോപണങ്ങൾ ഉയരും മുൻപ് തന്നെ രാഹുലിനെതിറ്റെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാൻ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെ പി സിസി നേതൃത്വത്തിന് നിർദേശം നൽകിയിരുന്നു. ലഭിച്ച റിപ്പോർട്ടിൽ രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കഴമ്പ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു . അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
യുവനേതാവിനെതിരെ നടി നടത്തിയ വെളിപ്പെടുത്തൽ വ്യാപക ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത് . തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേയ്ക്ക് ക്ഷണിച്ചുവെന്നടക്കം ഗുരുതരമായ ആരോപണമാണ് നടി ഉയർത്തിയത് . ഇതിനിടെ രാഹുലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്കരന്. ‘രാഹുല്‍ മാങ്കൂട്ടം-അനുഭവം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഹണി ഭാസ്കരന് തുറന്നെഴുതിയത്.
താനുമായി സൗഹൃദ സംഭാഷണം നടത്തിയ രാഹുൽ തന്നെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഹണി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് . നിങ്ങൾ അടുത്ത് ഇടപഴകിയിട്ടുള്ള നിങ്ങളുടെ പാർട്ടിയിലെ തന്നെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നു. എന്ത് മാത്രം അശ്ലീലങ്ങൾ ഈ ലൈംഗിക ദാരിദ്ര്യം പിടിച്ച കൂട്ടങ്ങൾക്കിടയിൽ നിങ്ങൾ നിങ്ങളോട് നേരിട്ട് ഇടപെട്ട സ്ത്രീകളെ കുറിച്ചപ്പോൾ പാടി നടന്നിട്ടുണ്ടാകും? നിങ്ങളോടൊപ്പം സ്വകാര്യത പങ്കിട്ട സ്ത്രീകൾ എന്ത് മാത്രം ഭയന്നിട്ടാവും അതൊന്നും പുറത്ത് പറയാതെ ഇരിക്കുന്നത് എന്ന് ഊഹിക്കാൻ പറ്റും. – എന്നും ഹണി പറയുന്നു.

