ഇസ്ലാമാബാദ് : വൈദ്യുതി ബില്ലുകൾ കുറയ്ക്കാനുള്ള ‘ നൂതന ആശയവുമായി ‘ പാക് മൗലാന . വൈറലായിരിക്കുന്ന ക്ലിപ്പിലാണ് കുതിച്ചുയരുന്ന വൈദ്യുതി ബില്ലുകളെക്കുറിച്ചുള്ള യുവതിയുടെ ചോദ്യത്തിന് അസാധാരണമായ ‘പരിഹാരം’ മൗലാന പറയുന്നത് .
“വൈദ്യുതി ബിൽ വളരെ കൂടുതലാണ്, വൈദ്യുതി ബിൽ കുറയ്ക്കുന്നതിനുള്ള പരിഹാരം എന്താണ്?” എന്നാണ് ടോക് ഷോയുടെ അവതാരകയായ യുവതി ചോദിക്കുന്നത് . അതിന് മൗലാന ആത്മവിശ്വാസത്തോടെ “വാസിഫ” എന്ന് മറുപടി നൽകുന്നു.
പിന്നീട് അതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്യുന്നു. “നിങ്ങളുടെ വൈദ്യുതി ബിൽ കുറയ്ക്കണമെങ്കിൽ, ഒരു ആത്മീയ രീതിയുണ്ട്. നിങ്ങളുടെ ചൂണ്ടുവിരൽ ഉപയോഗിച്ച്, നിങ്ങളുടെ മീറ്ററിൽ “സം സം” എന്ന വാക്കുകൾ എഴുതുക. . ഒരു മാസത്തിനുള്ളിൽ രണ്ടുതവണ, ഓരോ പതിനഞ്ച് ദിവസത്തിലും ഇത് ചെയ്യുക. ഇൻഷാ അല്ലാഹ്, നിങ്ങളുടെ വൈദ്യുതി ബിൽ കുറയുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.“ എന്നാണ് മൗലാന പറയുന്നത്. വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറലായി മാറുകയും ചെയ്തു.

