ടെൽ അവീവ് : ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന്, സംഘർഷം വർധിക്കുന്നു . പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും (എംബിഎസ്) യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദുമായും ഇതുസംബന്ധിച്ച് ടെലിഫോൺ സംഭാഷണം നടത്തി.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം, കുവൈത്തിലെ അൽ സലേം വ്യോമതാവളം, യുഎഇയിലെ അൽ ദഫ്ര വ്യോമതാവളം, ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽതാവളം, സൗദി തലസ്ഥാനമായ റിയാദ്, ഇസ്രായേൽ നഗരങ്ങളായ ഹൈഫ, ഗലീലി എന്നിവിടങ്ങളിൽ ഇറാൻ മിസൈലുകൾ പ്രയോഗിച്ചു.
ഇറാനെതിരായ ഇസ്രായേൽ ആക്രമണങ്ങളെയും തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെയും ഷഹബാസ് ഷെരീഫ് ശക്തമായി അപലപിച്ചു. “ഈ ദുഷ്കരമായ സമയത്ത് പാകിസ്ഥാൻ സൗദി അറേബ്യയ്ക്കും നമ്മുടെ സഹോദര ഗൾഫ് രാജ്യങ്ങളോടുമൊപ്പം ഉറച്ചുനിൽക്കുന്നു. സമാധാനം സ്ഥാപിക്കുന്നതിൽ ഞങ്ങളുടെ പങ്ക് വഹിക്കാൻ ഞങ്ങൾ തയ്യാറാണ്, റമദാനിലെ പ്രാർത്ഥനകൾ നമ്മുടെ മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
അതേസമയം മധ്യ ഇറാനിലെ മിസൈൽ ലോഞ്ചറുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ വീണ്ടും ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടു. ടെൽ അവീവിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളാണ് നടക്കുക.ഇറാനിയൻ ആക്രമണങ്ങളിൽ 12 പേർക്ക് പരിക്കേറ്റതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു

