ഗാസ : ഈജിപ്തിൽ നിന്നും ഖത്തറിൽ നിന്നും ലഭിച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കുന്നതായി ഹമാസ് . 2023 ഇസ്രായേൽ അധിനിവേശം വെടിനിർത്തലിനെ ദുർബലപ്പെടുത്തില്ലെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഹമാസ് ചർച്ചാ സംഘത്തെ നയിക്കുന്ന ഹയ്യ പറഞ്ഞു.
പുതിയ വെടിനിർത്തൽ നിർദ്ദേശത്തിൽ ഇസ്രായേലിൽ നിന്ന് ഈജിപ്തിന് അനുകൂല സൂചനകൾ ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ഹമാസ് ഓരോ ആഴ്ചയുംഇസ്രായേൽ ബന്ദികളിൽ അഞ്ച് പേരെ മോചിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിൻ്റെ ആദ്യ ഘട്ടം 15 മാസത്തെ യുദ്ധത്തിന് ശേഷം ജനുവരി 19 ന് പ്രാബല്യത്തിൽ വന്നു. യുദ്ധം നിർത്തി, ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും ചില പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.മൂന്ന് ഘട്ടങ്ങളുള്ള കരാറിൻ്റെ രണ്ടാം ഘട്ടം, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതിനുമുള്ള കരാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്
യുദ്ധാനന്തര ഗാസ ക്രമീകരണങ്ങളിൽ ഹമാസിന് പങ്കില്ലെന്ന് ഇസ്രായേലും യുഎസും പറയുന്നു.അതേസമയം ഗാസയിലെ ഇസ്രായേൽ സൈനിക ആക്രമണം ശനിയാഴ്ചയും തുടർന്നു, കുറഞ്ഞത് 20 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ അധികൃതർ അറിയിച്ചു.