അയർലൻഡിൽ അഭയം ലഭിച്ചതുകൊണ്ടാണ് തന്റെ ജീവിതം സുരക്ഷിതമായതെന്ന് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള വനിതാ ജഡ്ജി സഹ്റ ഹൈദരി . 2021-ൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയപ്പോഴാണ്, അഫ്ഗാനിസ്ഥാനിൽ നിന്ന് വേഗത്തിൽ സഹ്റ ഹൈദരി (32) രക്ഷപെട്ടത് .
അഴിമതി, ഭീകരവാദ കേസുകൾക്കുള്ള രാജ്യത്തെ ആദ്യത്തെ വനിതാ ജഡ്ജി എന്ന നിലയിൽ, നിരവധി താലിബാൻ അംഗങ്ങളെ ജയിലിലടച്ചത് സഹ്റയായിരുന്നു. അതുകൊണ്ട് തന്നെ താലിബാൻ അധികാരത്തിലേറിയ ശേഷം സഹ്റയെ ലക്ഷ്യം വച്ചിരുന്നു.കാറുകളിൽ ബോംബുകൾ പൊട്ടിത്തെറിച്ച് അവരുടെ രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു .പതിവായി ഭീഷണികൾ ലഭിച്ചു.വർഷങ്ങളോളം താലിബാൻ അവരെയും സഹപ്രവർത്തകരെയും പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിൽ നിന്ന് അയർലൻഡിൽ അഭയം നേടിയ 10 ജഡ്ജിമാരിൽ ഒരാളാണ് സഹ്റ.
സ്വന്തം രാജ്യത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെങ്കിലും, രണ്ട് പെൺകുട്ടികളുടെ അമ്മയായതിനാൽ, പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും അവർ തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും ഭാവിയിലേക്കുള്ള അവസരവും ലഭിക്കുന്നതിന് വേണ്ടി അയർലൻഡിൽ തുടരുകയാണ് സഹ്റ.

