വാഷിംഗ്ടൺ : യുഎസും ഇറാനും തമ്മിലുള്ള സമാധാന കരാറിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഒടുവിൽ അവസാനിക്കുന്നു . ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസമാണ് ഇറാനുമായുള്ള സമാധാന കരാർ പ്രഖ്യാപിച്ചത് . പ്രതിനിധികളിൽ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് എന്നിവർ ഉൾപ്പെടും. കരാറിന്റെ നിബന്ധനകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.
ഇറാന്റെ മെഹർ ന്യൂസ് ഏജൻസിയാണ് യുഎസും ഇറാനും തമ്മിലുള്ള 14 പോയിന്റ് ധാരണാപത്രത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത് . 60 ദിവസത്തെ ചർച്ചാ കാലയളവിൽ മരവിപ്പിച്ച ഇറാനിയൻ ആസ്തികളിൽ 24 ബില്യൺ ഡോളർ വിട്ടുകൊടുക്കണമെന്ന ആവശ്യം ഇതിൽ ഉൾപ്പെടുന്നു.
യുഎസ്-ഇറാൻ കരാറിൽ മൂന്ന് ഘട്ടങ്ങളുണ്ടാകും:
1. എല്ലാ മേഖലകളിലും ശത്രുത ഉടൻ അവസാനിപ്പിക്കും.ഇറാനിൽ ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കും ഹോർമുസ് കടലിടുക്ക് ഭാഗികമായി തുറക്കും.
2. കരാറിൽ ഒപ്പ് വച്ച് 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറക്കും. മരവിപ്പിച്ച മൊത്തം 24 ബില്യൺ ഡോളറിൽ നിന്ന് 12 ബില്യൺ ഡോളർ ഇറാന് ലഭിക്കും.
3.കരാറിൽ ഒപ്പ് വച്ച് 60 ദിവസത്തിനുള്ളിൽ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ബാക്കി 12 ബില്യൺ ഡോളർ ഇറാന് ലഭിക്കും.
4. 30 ദിവസത്തിനുള്ളിൽ ഇറാൻ പരിസരത്തുള്ള യുഎസ് സൈന്യത്തെ പിൻ വലിക്കും.
5. ഇറാനിയൻ ഭരണത്തിൽ കീഴിൽ ഹോർമുസ് വീണ്ടും തുറക്കാൻ അനുമതി നൽകും. നാവിക ഉപരോധം നീക്കും.
6 .ആണവായുധങ്ങൾ വികസിപ്പിക്കിലെന്ന പ്രതിജ്ഞ ഇറാൻ നിറവേറ്റണം.
7. ഇറാന്റെ പുനർനിർമ്മാണത്തിനായി യുഎസും സഖ്യകക്ഷികളും കുറഞ്ഞത് 300 ബില്യൺ ഡോളറിന്റെ പദ്ധതികൾ അവതരിപ്പിക്കണം .
8. എണ്ണ , പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കുള്ള ഉപരോധങ്ങൾ നിർത്തിവയ്ക്കും. അവയിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണ്ണമായും ഇറാന് ലഭിക്കാൻ അവകാശം.
9. സമ്പുഷ്ടീകരിച്ച യുറേനിയം , സമ്പുഷ്ടീകരണ പ്രക്രിയകൾ എന്നിവയുടെ ചർച്ചകൾ ഭാവിയിൽ പരിമിതപ്പെടുത്തും.
10 ഇറാന്റെ മിസൈൽ പദ്ധതിയും , സഖ്യകക്ഷി ഗ്രൂപ്പുകൾക്കുള്ള പിന്തുണയും അജണ്ടയിൽ നിന്ന് ഒഴിവാക്കപ്പെടും.
11. സമാധാന ചർച്ചകൾക്കിടെ യുഎസ് മേഖലയിലേയ്ക്ക് അധിക സൈനികരെ വിന്യസിക്കുകയോ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ ഇല്ല .
12. കരാർ നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ നിരീക്ഷണ സംവിധാനം.
13. അന്തിമകരാറിന് യുഎസ് സുരക്ഷകൗൺസിൽ അംഗീകാരം നൽകും.
14. ഇറാന് അതിന്റെ സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിക്കാൻ അനുവാദമുണ്ടാകും.
കരാറിലെ വ്യവസ്ഥകൾ ഈ പതിനാല് കാര്യങ്ങളെ കേന്ദ്രീകരിച്ചാകുമെന്നാണ് സൂചന. അതേസമയം ഈ മഹത്തായ കരാർ മുഴുവൻ മേഖലയ്ക്കും സമാധാനം കൊണ്ടുവരും. കരാർ ഒപ്പിട്ട് കഴിഞ്ഞാൽ ഹോർമുസ് തുറക്കും എന്നാണ് ട്രമ്പ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചിരിക്കുന്നത്.ഇറാൻ യുഎസിനും , ഇസ്രായേലിനും മേൽ വിജയം കൈവരിച്ചുവെന്നാണ് ഇറാന്റെ പ്രഖ്യാപനം .വെള്ളിയാഴ്ച്ച ജനീവയിൽ വച്ചാണ് കരാർ ഒപ്പ് വയ്ക്കുക.ഇറാനെ പ്രതിനിധീകരിക്കുന്നത് ഗാലിബാഫും അബ്ബാസ് അരഘ്ചിയും ആയിരിക്കും, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അമേരിക്കയെ പ്രതിനിധീകരിക്കും.

