ന്യൂഡൽഹി ; ഇന്ത്യക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരസംഘടനയായ അൽ–ഖായിദ. സംഘടനയുടെ ഇന്ത്യൻ ഉപഭൂഖണ്ഡ വിഭാഗമായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (എക്യുഐഎസ്) ആണ് ജിഹാദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓപറേഷൻ സിന്ദൂറിനെ അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്. അസ്-സഹാബ് മീഡിയയിലൂടെയാണ് ഈ പ്രസ്താവന വന്നത്.
“2025 മെയ് 6 ന് രാത്രിയിൽ, ഇന്ത്യയുടെ ‘കാവി സർക്കാർ’ പാകിസ്ഥാനിലെ ആറ് സ്ഥലങ്ങൾ ആക്രമിച്ചു. പള്ളികളും ജനവാസ കേന്ദ്രങ്ങളുമാണ് പ്രത്യേകിച്ച് ലക്ഷ്യമിട്ടത്. ഇതിൽ നിരവധി മുസ്ലീങ്ങൾ രക്തസാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തു. നമ്മൾ അല്ലാഹുവിന്റേതാണ്, അവനിലേക്ക് മടങ്ങും. അല്ലാഹു രക്തസാക്ഷികൾക്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെ, പരിക്കേറ്റവരെ ഉടൻ സുഖപ്പെടുത്തട്ടെ, ആമേൻ. ഈ ആക്രമണം കാവി സർക്കാരിന്റെ കുറ്റകൃത്യങ്ങളുടെ പട്ടികയിലെ മറ്റൊരു കറുത്ത അധ്യായമാണ്
“ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരായ ഇന്ത്യയുടെ യുദ്ധം പുതിയതല്ല, വർഷങ്ങളായി അത് തുടരുകയാണ്. ഇന്ത്യയിലെയും കശ്മീരിലെയും മുസ്ലീങ്ങൾ വളരെയധികം അടിച്ചമർത്തലുകൾ അനുഭവിച്ചിട്ടുണ്ട്. സൈനിക, രാഷ്ട്രീയ, സാംസ്കാരിക, മാധ്യമ മാർഗങ്ങളിലൂടെ ഇസ്ലാമിനെയും മുസ്ലീങ്ങളെയും ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുകയാണ്.”
ഇത് മുസ്ലീങ്ങൾക്ക് ഇന്ത്യയ്ക്കെതിരായ ഒരു ജിഹാദാണെന്ന് ഞങ്ങൾ വ്യക്തമായി പറയുന്നു. അല്ലാഹുവിന്റെ നാമം ഉയർത്തുക, ഇസ്ലാമിനെയും മുസ്ലീങ്ങളെയും സംരക്ഷിക്കുക, അടിച്ചമർത്തപ്പെട്ട ജനങ്ങളെ സഹായിക്കുക എന്നിവ ഞങ്ങളുടെ കടമയാണ്. ഇനി ഉപഭൂഖണ്ഡത്തിലെ മുസ്ലീങ്ങൾ പിന്തുണ നൽകണം. അല്ലാഹുവിന്റെ സഹായത്തോടെ മുസ്ലീങ്ങൾക്കെതിരായ എല്ലാ അതിക്രമങ്ങൾക്കും പ്രതികാരം ചെയ്യുന്നതുവരെയും അല്ലാഹുവിന്റെ നാമം ഉയർത്തപ്പെടുന്നതുവരെയും ഞങ്ങൾ പോരാടുമെന്ന് ഞങ്ങൾ സത്യം ചെയ്യുന്നു.”- എന്നാണ് പ്രസ്താവനയിൽ പറയുന്നത് .

