മുംബൈ : ‘ ചക് ദേ ‘ എന്ന ഗാനത്തിന് ആശുപത്രിയിൽ ചുവട് വച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി . താനെയിലെ ആശുപത്രിയിലായിരുന്നു കാംബ്ലിയുടെ ആനന്ദ നൃത്തം .റൂമിനുള്ളിൽ വെച്ച് സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വിനോദ് കാംബ്ലിയുടെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
കാംബ്ലിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നാണ് താനെയിലെ അകൃതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കാംബ്ലിയും , ബാല്യകാലസുഹൃത്തായ സച്ചിനും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു . കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാർ വീണ്ടും കണ്ടുമുട്ടിയത്.
തുടർന്ന് കാംബ്ലി സഹകരിക്കാമെങ്കിൽ ചികിത്സാ ചിലവുകൾ വഹിക്കാമെന്ന് 1987ൽ ലോകകപ്പ് നേടിയ കപിൽദേവിന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കിയിരുന്നു. തുടർന്ന് ചികിത്സകളോട് സഹകരിക്കാമെന്ന് കാംബ്ലിയും അറിയിച്ചിരുന്നു.
Vinod Kambli danced in the hospital😀 #VinodKambli pic.twitter.com/uYxnZMbY1u
— Cricket Skyblogs.in (@SkyblogsI) December 31, 2024