ചെന്നൈ: വൻ ദുരന്തമുണ്ടായ കരൂർ സന്ദർശിക്കാൻ അനുമതി തേടി തമിഴഗ വെട്രി കഴകം (ടിവികെ) മേധാവി വിജയ് . ഇതുസംബന്ധിച്ച് വിജയ് സംസ്ഥാന ഡിജിപിക്ക് ഇമെയിൽ അയച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങളെ കാണാനും നഷ്ടപരിഹാരം നൽകാനും ആഗ്രഹിക്കുന്നുവെന്ന് ഇമെയിലിൽ അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. കരൂരിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങളുമായി വിജയ് ഇന്നലെ വാട്ട്സ്ആപ്പിൽ വീഡിയോ കോളിൽ സംസാരിച്ചിരുന്നു.
ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിക്കാത്തതിന് വിജയിക്കെതിരെ വിമർശനം ഉയർന്നിരുന്നു . മരിച്ചവൽ ഒരാളുടെ കുടുംബവുമായി സംസാരിക്കുന്നതിനിടെ, ‘ഞാൻ നിങ്ങളുടെ മകനെപ്പോലെയാണ്’ എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. വിജയ് നേരിട്ട് സന്ദർശിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ പാർട്ടി അംഗങ്ങൾ കുടുംബങ്ങളെ സന്ദർശിക്കുണ്ട് .
സെപ്റ്റംബർ 27 ന് കരൂരിൽ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 41 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

