ന്യൂഡൽഹി : ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ഉണ്ടായ കലാപങ്ങൾ ഇന്ത്യയിലും ആവർത്തിക്കണമെന്ന് ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) ദേശീയ പ്രസിഡന്റ് അഭയ് സിംഗ് ചൗട്ടാല . ആ രാജ്യങ്ങൾ സർക്കാരുകളെ അട്ടിമറിച്ചതിന് സമാനമായ നീക്കങ്ങൾ ഇന്ത്യയിലും ഉണ്ടാകണമെന്നും അഭയ് സിംഗ് ചൗട്ടാല പറഞ്ഞു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
‘ യുവാക്കളുടെ നേതൃത്വത്തിൽ ആ രാജ്യങ്ങളിൽ നടന്ന ബഹുജന പ്രതിഷേധങ്ങൾ ഇന്ത്യയിൽ “നിലവിലുള്ള സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ” മാതൃകയായിരിക്കണം . ശ്രീലങ്കയിലെ, ബംഗ്ലാദേശിലെ, നേപ്പാളിലെ യുവാക്കൾ സർക്കാരിനെ രാജ്യം വിടാൻ നിർബന്ധിച്ചതുപോലെ, നിലവിലെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യയിലും അതേ തന്ത്രങ്ങൾ പ്രയോഗിക്കേണ്ടിവരും ‘ ചൗട്ടാല പറഞ്ഞു.
പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത് . ചൗട്ടാലയുടെ പരാമർശം ഭരണഘടനാ ക്രമത്തിനും ജനാധിപത്യ മാനദണ്ഡങ്ങൾക്കും ഭീഷണിയാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നതിലൂടെ പ്രതിപക്ഷ നേതാക്കൾ “ഭരണഘടനാ വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ” മനോഭാവം സ്വീകരിക്കുന്നുവെന്നും പൂനവല്ല ആരോപിച്ചു.

