terrarist attack kashmir
ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരാക്രമണം . ഇഷ്ടിക ചൂളയിലെ ജോലിക്കാരായ ഛത്തീസ്ഗഡ് സ്വദേശികൾ കൊല്ലപ്പെട്ടു. ദീപക് റാട്രേ , ഭോപീന്ദർ എന്നിവരാണ് മരിച്ചത് . വെള്ളിയാഴ്ച വൈകുന്നേരം തെക്കൻ കശ്മീർ ജില്ലയിലെ കേലം പ്രദേശത്തെ ഇഷ്ടിക ചൂളയിലാണ് ആക്രമണം ഉണ്ടായത്. തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച ശേഷമായിരുന്നു ആക്രമണമെന്നാണ് സൂചന .
ദീപക് റാട്രേ സംഭവസ്ഥലത്തും , ഭോപീന്ദറിനെ ആദ്യം ജിഎംസി അനന്ത്നാഗിലേക്കും പിന്നീട് സൗരയിലെ സ്കിംസ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. സംഭവത്തിന് പിന്നാലെ പ്രദേശം സുരക്ഷാസേന വളഞ്ഞു. ഭീകരർക്കായി ശക്തമായ തെരച്ചിലും ആരംഭിച്ചു. പത്ത് ദിവസം മുൻപാണ് അമർനാഥ് തീർത്ഥാടനത്തിന് സുരക്ഷ ഒരുക്കുന്ന ഉദ്യോഗസ്ഥൻ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

