ന്യൂഡൽഹി : കുടുംബവുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ തഹാവൂർ ഹുസൈൻ റാണ . ഈ ആവശ്യം ഉന്നയിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയിൽ റാണ ഹർജി സമർപ്പിച്ചു. ഈ ഹർജിയിൽ കോടതി എൻഐഎയ്ക്ക് നോട്ടീസ് അയച്ചു.
26/11 മുംബൈ ആക്രമണത്തിന്റെ പ്രധാന ഗൂഢാലോചനക്കാരനാണ് പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ. ലഷ്കർ-ഇ-തൊയ്ബ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുമായി അടുത്ത ബന്ധമുള്ളയാളാണ് റാണ. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം അടുത്തിടെയാണ് റാണയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
റാണ വെളിപ്പെടുത്തിയ കാരണങ്ങൾ അടിസ്ഥാനമാക്കി മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയെ വീണ്ടും ചോദ്യംചെയ്തേക്കും. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടുന്നതായാണ് റിപ്പോർട്ട്. നിലവിൽ അമേരിക്കയിലെ ജയിലിലാണ് ഹെഡ്ലി.

