ബെംഗളുരു : ബീഹാറിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . ബിഹാറിലെ പാർട്ടിയുടെ മോശം പ്രകടനത്തെക്കുറിച്ച് ചർച്ച നടത്തിയെന്നാണ് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞത് . ബിഹാറിൽ കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങിയതിനെത്തുടർന്ന്, വിഷമത്തിലായിരുന്ന രാഹുൽ ഗാന്ധിയെ ആശ്വസിപ്പിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു.
“അതെ, ഞാൻ രാഹുൽ ഗാന്ധിയെ കണ്ടു. ഞങ്ങൾ ബീഹാർ തിരഞ്ഞെടുപ്പിനെക്കുറിച്ച് മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂ… അദ്ദേഹം ഞങ്ങളുടെ നേതാവാണ്, അതിനാൽ ബീഹാർ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിനാൽ ഞങ്ങൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. അതിനെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു,” രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് ശേഷം സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല.”, സിദ്ധരാമയ്യ പറഞ്ഞു. കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. “അപ്പോയിന്റ്മെന്റ് ലഭിച്ചാൽ തിങ്കളാഴ്ച ഞാൻ പ്രധാനമന്ത്രിയെ കാണും,” സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, ഡി കെ ശിവകുമാറും ഡൽഹിയിലുണ്ട്. അദ്ദേഹവും രാഹുലിനെ കാണുമെന്നാണ് സൂചന . കർണാടകയിലെ മുഖ്യമന്ത്രി പദം പങ്കിടുന്നതിനാണോ ഇതെന്നും അഭ്യൂഹങ്ങളുണ്ട്.
എന്നാൽ ഇത്, ശിവകുമാർ നിരസിച്ചു . ‘ കോൺഗ്രസ് പാർട്ടി സംസ്ഥാനത്ത് ഐക്യത്തിലാണ്. സിദ്ധരാമയ്യ മുഴുവൻ കാലാവധി കഴിയും വരെ മുഖ്യമന്ത്രിയായി തുടരും ‘ – ശിവകുമാർ പറഞ്ഞു.

