നാഗ്പൂർ ; നാഗ്പൂരിൽ കലാപം അഴിച്ചുവിട്ട ഒരാളെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് . ഖുർആനിലെ ഒരു പേപ്പർ പോലും ആരും നശിപ്പിച്ചിട്ടില്ല . കിംവദന്തികൾ പ്രചരിപ്പിച്ചുകൊണ്ട് മനഃപൂർവ്വം അക്രമം നടത്തിയതാണെന്നും ഫഡ്നാവിസ് പറഞ്ഞു.
നാഗ്പൂർ പോലീസിനെതിരായ ആക്രമണങ്ങൾ അനുവദിക്കില്ല. ആക്രമണത്തിൽ മൂന്ന് ഡിസിപിമാർക്ക് പരിക്കേറ്റു. ഒരു ഡിസിപിയെ കോടാലി കൊണ്ട് ആക്രമിച്ചു. അക്രമ സ്ഥലത്ത് നിന്ന് കല്ലുകൾ നിറഞ്ഞ ഒരു ട്രോളി കണ്ടെത്തിയതായി മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. കലാപകാരികൾ പ്രത്യേക വീടുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം നടത്തിയത്. തീർച്ചയായും ശക്തമായ നടപടിയെടുക്കും.- ഫഡ്നാവിസ് പറഞ്ഞു.
Discussion about this post