പ്രധാനമന്ത്രി നരേന്ദ്രമോദി വളർത്തുമൃഗങ്ങളെ പരിപാലിക്കുന്ന ദൃശ്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് . തന്റെ ഔദ്യോഗിക വസതിയിൽ വിരുന്നുകാരായെത്തുന്ന പക്ഷികളുടെ ചിത്രങ്ങളും അദ്ദേഹം പലപ്പോഴും പങ്ക് വച്ചിട്ടുണ്ട് . ഇപ്പോഴിതാ സ്വാതന്ത്ര്യദിനത്തിൽ നരേന്ദ്ര മോദി തന്റെ വസതിയിൽ പശുക്കൾക്കും മയിലുകൾക്കും ഭക്ഷണം നൽകുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് .
ചെങ്കോട്ടയിലേയ്ക്ക് പോകുന്നതിനു മുൻപുള്ള വീഡിയോയാണ് മോദി പങ്ക് വച്ചത്. ദൃശ്യങ്ങളിൽ അദ്ദേഹം മയിലുകളോടും പുംഗനൂർ പശുക്കളോടും ഒപ്പം തന്റെ വസതിയിൽ നിൽക്കുന്നതും കാണാം . 7 ലോക് കല്യാൺ മാർഗിലുള്ള തന്റെ ഔദ്യോഗിക വസതിയിൽ വളർത്തുന്ന നാടൻ പശുക്കളെ സ്നേഹപൂർവ്വം ലാളിക്കുകയും മയിലുകൾക്ക് ധാന്യങ്ങൾ നൽകുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം .
എന്നും തന്റെ വസതിയിൽ വിരുന്നുകാരായി മയിലുകൾ വരാറുണ്ടെന്നും, ഇന്ന് ചെങ്കോട്ടയിലെ ചടങ്ങിൽ പങ്കെടുക്കാൻ താൻ നേരത്തെ പോകുമെന്ന് മനസ്സിലായി തന്നെ കാണാൻ നേരത്തെ എത്തിയെന്നും മോദി പറയുന്നു.
“എല്ലാ ദിവസവും രാവിലെ എന്റെ ‘സുഹൃത്തുക്കൾക്ക്’ ഭക്ഷണം കൊടുക്കുക എന്നത് എന്റെ ദിനചര്യയാണ്. ഇന്നലെ രാവിലെ ഞാൻ നേരത്തെ പോകുന്നുവെന്ന് അവർക്ക് എങ്ങനെയോ മനസ്സിലായി, അതിനാൽ ഞാൻ ചെങ്കോട്ടയിലേക്ക് പോകുമ്പോൾ അവർ എന്നെ കാണാൻ വന്നു. എല്ലായ്പ്പോഴും എന്നപോലെ, ഇത് പ്രത്യേകമായിരുന്നു,” പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി.പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ അപൂർവ, നാടൻ, ചെറു പശുക്കളെയും വളർത്തുന്നുണ്ട്.
VIDEO | PM Narendra Modi (@narendramodi) posts on Instagram, "Feeding my friends every morning is a daily routine. Yesterday morning, they somehow realised I’m leaving early so they came to meet me as I was leaving for the Red Fort. Special, as always!"
(Video Source: PM Modi's… pic.twitter.com/2LAtC434iR
— Press Trust of India (@PTI_News) August 16, 2026

