ബെംഗളൂരു ; കർണാടകയിലെ ധർമ്മസ്ഥലയിൽ ഒട്ടേറെപേർ ദുരൂഹസാഹചര്യങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാദം ആവർത്തിച്ച് ലോറിയുടമ മനാഫ് . ഒരുപാട് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. പ്രതികളെ ആരെയും പിടിച്ചിട്ടുമില്ല. സത്യം തെളിയണമെന്നതാണ് തന്റെ ആവശ്യം – എന്നാണ് മനാഫ് പറയുന്നത് .
മനാഫിന്റെ വാക്കുകള്‍ ഇങ്ങനെ: ധർമ്മസ്ഥലയിൽ സത്യസന്ധമായ നിരവധി കാര്യങ്ങൾ നടന്നിട്ടുണ്ട്. സുജാതഭട്ടിനെ നേരിട്ട് അറിയാമെന്നും, അവരുടെ കണ്ണിലെ ദയനീയാവസ്ഥയും, കണ്ണീരും കണ്ടാണ് താൻ ഒപ്പം നിന്നതെന്നുമാണ് മനാഫ് പറയുന്നത് .
പത്മലത, വേദവല്ലി, സൗജന്യ എന്നിങ്ങനെ കൊല്ലപ്പെട്ട സ്ത്രീകളുടെ പട്ടിക നീളുകയാണ് . സുജാതഭട്ടിന്റെ പുതിയ മൊഴിയിലെ യഥാർത്ഥ വസ്തുത അറിയില്ല. അവരുടെ കണ്ണിൽ സത്യമുണ്ടെന്നായിരുന്നു കരുതിയത് .എനിക്കും അമ്മയുള്ളതല്ലേ, അവർ കള്ളിയാണെന്ന് അന്വേഷണ സംഘം പറഞ്ഞിട്ടില്ല. അവരുടെ തലയിൽ വി കട്ട് ആയി വലിയ ഒരു പരിക്കുണ്ട്.അത് തലയ്ക്കടിച്ച് ബോധം കെടുത്തിയെന്ന അവരുടെ വാക്ക് ശരിവയ്ക്കുന്നതാണ്. അനന്യയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നു എസ്ഐടി ഇപ്പോഴും തള്ളിയിട്ടില്ല.
ശുചീകരണതൊഴിലാളിയാണ് മലയാളികളെയും താൻ കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത് . കേരള സാരി ഉടുത്തവരെയും താൻ മറവ് ചെയ്തെന്നാണ് അയാൾ പറഞ്ഞത്. കേരളത്തിൽ നിന്നുള്ളവരും കൊല്ലപ്പെട്ടിട്ടുണ്ട്. പക്ഷെ ബന്ധുക്കൾക് നീതി വേണമെന്നില്ല. പൊല്ലാപ്പാകുമെന്നും ഇത്രയും വര്‍ഷങ്ങള്‍ ആയില്ലേ എന്നുമാണ് അവരെ ബന്ധപ്പെട്ടപ്പോള്‍ കാരണമായി പറഞ്ഞത്.
ധർമ്മസ്ഥല വിഷയത്തിൽ ഇടപെടണമെന്ന് ആക്ഷൻ കമ്മിറ്റിയാണ് എന്നോട് പറഞ്ഞത് . എന്റെ വാപ്പയുടെ വീടും അതിനടുത്താണ് . ഞാൻ മരം എടുക്കുന്നതും അതിനടുത്ത് നിന്നാണ്. കര്‍ണാടകയിലാണ് ഞാന്‍ പഠിച്ചതും വളര്‍ന്നതും. ഈ കൊലപാതകങ്ങളെ കുറിച്ച് അന്നേ ഞാന്‍ കേള്‍ക്കുന്നുണ്ട്.
ആർ എസ് എസ് ഒരു വശത്തും, ഭരണസമിതി മറ്റൊരു വശത്തും എന്നതാണ് അവിടുത്തെ അവസ്ഥ. ആർ എസ് എസ് നേതാക്കളുടെ പക്ഷത്താണ് ഞാൻ നിൽക്കുന്നത് . എന്ത് തന്നെ ആയാലും അവിടെ ആളുകളെ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ട്. അതാണല്ലോ അസ്ഥികൂടങ്ങൾ കിട്ടിയത്.
ഇനി ആക്ഷന്‍ കമ്മിറ്റി പറഞ്ഞതെല്ലാം കളവാണെങ്കില്‍ അതും തെളിയിക്കപ്പെടട്ടെ. അങ്ങനെയെങ്കില്‍ അസ്ഥികൂടങ്ങള്‍ എവിടെ നിന്ന് കിട്ടിയെന്നും തെളിയിക്കട്ടെ. അവര്‍ക്കുള്ള ശിക്ഷ കിട്ടണം. അതിലൊന്നിലും നമുക്ക് എതിര്‍പ്പില്ല.ചിലപ്പോള്‍ എന്നെ അറസ്റ്റ് ചെയ്തേക്കാം. സത്യം തെളിയണമെന്ന് മാത്രമേ ഞാന്‍ കരുതിയിട്ടുള്ളൂ. അത് ജനങ്ങളെ അറിയിക്കാനേ ശ്രമിച്ചിട്ടുള്ളൂ’- മനാഫ് കൂട്ടിച്ചേര്‍ത്തു.
കേസിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ധര്‍മസ്ഥലയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ മനാഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

